Posted On
date_range Updated On
date_range ദലിത് വിദ്യാർഥിനികളുടെ ഹോസ്റ്റലിൽ കയറി ഉപദ്രവിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
മംഗളൂരു: പട്ടിക ജാതി-പട്ടിക വർഗ വിദ്യാർഥിനികൾ താമസിക്കുന്ന പോസ്റ്റ്-മെട്രിക് ഹോസ്റ്റലിൽ നുഴഞ്ഞു കയറി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവള്ളി ഗ്രാമത്തിലെ നവീൻ നായ്കാണ് (22) ഇന്ദ്രാലി റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലായത്. ഈ മാസം ഒന്നിന് പുലർച്ച മണിപ്പാൽ അനന്തനഗറിലെ ഹോസ്റ്റലിൽ കയറിയ യുവാവ് ജനലിനരികെ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഉഡുപ്പി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ജയിലിൽ കഴിയുകയായിരുന്ന യുവാവ് ഈയിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.