കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ ആന്‍റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഭാരവാഹികളോടൊപ്പം
ബംഗളൂരു: മയക്കുമരുന്നുപയോഗത്തിനെതിരെ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ ആന്‍റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(അഫോയി) ഭാരവാഹികള്‍ കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ജൂലൈ 25 ന് സെന്‍റ ക്ലാരിറ്റ് കോളേജ് ഓഡിറ്റോറിയം ജാലഹള്ളിയിൽ നടക്കുന്ന ആന്‍റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഔപചാരിക ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചു.
ആന്‍റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഭാരവാഹികളായ പി.എ. ഐസക് (ചെയർമാൻ), അഡ്വ. ബുഷറ വളപ്പിൽ (സെക്ര.) ജോജു വർഗീസ് (ട്രഷ. ) ടോമി ജെ. ആലുങ്കൽ ( വൈസ് പ്രസി.) ജോർജ് ജേക്കബ് ( ജോ.സെക്ര.) എന്നിവർ ചേർന്നാണ് ക്ഷണിച്ചത്. മയക്കുമരുന്നിനെതിരെ അടുത്തമാസം കർണാടക ഗവൺമെന്‍റുമായി നടക്കുന്ന ഓപറേഷൻ തൂഫാൻ ചർച്ചയിൽ ആന്‍റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയെ ഉൾപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ ചർച്ചക്കുവേണ്ടി തിരുവനന്തപുരത്തേക്ക് അദ്ദേഹം ക്ഷണിച്ചതായി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.