സുൽത്താൻ ഖാബൂസ് തുറമുഖത്തെ ക്രെയിനുകൾ
Posted On
date_range Updated On
date_range എയ്റോ ഇന്ത്യ ഷോ: ക്രെയിൻ ഉപയോഗത്തിന് വിലക്ക്
ബംഗളൂരു: എയ്റോ ഇന്ത്യ ഷോ നടക്കുന്നതിനാൽ യെലഹങ്ക എയർ ഫോഴ്സ് സ്റ്റേഷന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫെബ്രുവരി ഒമ്പതുമുതൽ 17 വരെ കെട്ടിടനിർമാണത്തിനും മറ്റുമുള്ള ക്രെയിനുകൾ ഉപയോഗിക്കുന്നതിന് വിലക്ക്. കെട്ടിടത്തിന്റെ മുകളിൽ ഉയർത്തിയിരിക്കുന്ന ക്രെയിനുകളുടെ ഉയരം ഈ ദിവസങ്ങളിൽ കുറക്കണം. ബി.ബി.എം.പിയുടേതാണ് ഉത്തരവ്. എയ്റോഷോ 14ാം എഡിഷൻ ഫെബ്രുവരി 13 മുതൽ 17 വരെയാണ്. ഈ ദിവസങ്ങളിൽ ക്രെയിൻ ഉപയോഗിച്ചുള്ള എല്ലാ പ്രവൃത്തികളും നിർത്തിവെക്കണം. ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.