Posted On
date_range Updated On
date_range കലബുറഗിയിൽ വാഹനാപകടം; നാലുപേർ മരിച്ചു
ബംഗളൂരു: കലബുറഗി അഫ്സൽപൂരിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വയസ്സുകാരനടക്കം നാലുപേർ മരിച്ചു. തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ജീപ്പ് ഡ്രൈവർ സന്തോഷ് (40), ശങ്കർ (55), സിദ്ധമ്മ (50), ഹുച്ചപ്പ (അഞ്ച്) എന്നിവരാണ് മരിച്ചത്. 30 കാരിയായ പൂജയെ ഗുരുതര പരിക്കുകളോടെ കലബുറഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അളന്ദ് താലൂക്കിലെ മടിയാൽ വില്ലേജ് സ്വദേശികളാണ് അപകടത്തിൽപെട്ടവർ. അഫ്സൽപൂർ പൊലീസ് കേസെടുത്തു. ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.