ഭവാനി, രേവണ്ണ
Posted On
date_range Updated On
date_range അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ രേവണ്ണക്കും ഭാര്യക്കുമെതിരെ കുറ്റപത്രം
ബംഗളൂരു: മുൻ ജെ.ഡി-എസ് എം.പി പ്രജ്വൽ രേവണ്ണക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിൽ ജെ.ഡി-എസ് എം.എൽ.എ എച്ച്.ഡി. രേവണ്ണക്കും ഭാര്യ ഭവാനിക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കുറ്റപത്രം സമർപ്പിച്ചു.ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.പ്രജ്വലിനെതിരെ മൊഴി നൽകാതിരിക്കാൻ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രേവണ്ണയെയും ഭവാനിയെയും നേരത്തേ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.