ഹൈകോടതിയിൽ ചീഫ് ജസ്റ്റിസിന് മുന്നിൽ മധ്യവയസ്കൻ സ്വയം കഴുത്ത് മുറിച്ചു

ബംഗളൂരു:വൻ സുരക്ഷാ വീഴ്ചയിലേക്ക് സൂചന നൽകി കർണാടക ഹൈകോടതിയിൽ മാരകായുധവുമായി ബുധനാഴ്ച മധ്യവയസ്കൻ കടന്നു. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് എച്ച്.ബി. പ്രഭാകര ശാസ്ത്രി എന്നിവർ മുമ്പാകെ അയാൾ സ്വയം കഴുത്തറുക്കുകയും ചെയ്തു. ഉച്ച 1.20നാണ് സംഭവം അരങ്ങേറിയത്.

ഡിവിഷൻ ബെഞ്ചിന് മുന്നിലൂടെ സാധാരണ നിലയിൽ നടന്നുപോയ ആൾ പൊടുന്നനെ കഴുത്തിന് മുറിവേല്പിക്കുകയായിരുന്നു. വിവരം അറിയിച്ചതനുസരിച്ച് കുതിച്ചെത്തിയ വിധാൻസൗധ പൊലീസ് പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - A middle-aged man cut his throat in front of the Chief Justice of the High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.