ബംഗളൂരു: നമ്മ മെട്രോ 96 പുതിയ ട്രെയിനുകളും 516 കോച്ചുകളും വാങ്ങും. നിലവിൽ ഗ്രീൻ, പർപ്പിൾ, യെല്ലോ ലൈനുകളില്‍ 63 ട്രെയിനുകളാണ് സര്‍വിസ് നടത്തുന്നത്. ഗ്രീൻ, പർപ്പിൾ ലൈനുകളിൽ 21 പുതിയ ട്രെയിനുകൾ വീതവും മഞ്ഞ ലൈനിലേക്ക് ഒമ്പത് ട്രെയിനുകൾ കൂടിയും അനുവദിക്കും.
ഇതിനുപുറമെ ആറ് ട്രെയിനുകൾ കൂടി ഓർഡർ ചെയ്തിട്ടുണ്ട്. കലേന അഗ്രഹാര മുതൽ നാഗവാര (പിങ്ക് ലൈൻ) പാതയില്‍ 16 ട്രെയിനുകളും ഏഴ് അധിക ട്രെയിനുകളും ചേര്‍ന്ന് പിങ്ക് ലൈനിലേക്ക് ആകെ 23 ട്രെയിനുകൾ ഓർഡർ ചെയ്തതായി ബി.എം.ആർ.സി.എല്‍ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ യശ്വന്ത് ചവാൻ പറഞ്ഞു. സിൽക്ക് ബോർഡ് മുതൽ കെ.ആർ പുരം വരെയുള്ള 16 ട്രെയിനുകൾക്കും കെ.ആർ. പുരം മുതൽ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവള പാതയിലേക്ക് 21 ട്രെയിനുകൾക്കും ബ്ലൂ ലൈനിലേക്ക് 37 ട്രെയിനുകൾക്കുമാണ് ഓർഡർ നൽകിയിട്ടുള്ളത്.
നിലവിലുള്ള പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളും വരാനിരിക്കുന്ന ബ്ലൂ, പിങ്ക് എന്നീ രണ്ട് ലൈനുകളിലും പുതിയ ട്രെയിനുകൾ വരുന്നതോടെ മെട്രോ ട്രെയിനുകൾ ഓരോ മൂന്ന് മിനിറ്റിലും സര്‍വിസ് നടത്തും. 96 പുതിയ ട്രെയിനുകൾ കൂടി വരുന്നതോടെ മൊത്തം ട്രെയിനുകളുടെ എണ്ണം 159 ആയി മാറുമെന്ന് ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.