Posted On
date_range Updated On
date_range 91 കോടിയുടെ മയക്കുമരുന്ന് കടത്ത്; ബ്രസീലിയൻ പൗരൻ അറസ്റ്റിൽ
ബംഗളൂരു: മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 40കാരനായ ബ്രസീലിയൻ പൗരനെ ബംഗളൂരു വിമാനത്താവളത്തിൽ ഡി.ആർ.ഐ അധികൃതർ അറസ്റ്റുചെയ്തു. ഈ മാസം ഒമ്പതിന് സംശയിച്ച് പിടികൂടിയതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാൾ ഇതുവരെ ആശുപത്രിയിലായിരുന്നു. സാധാരണ നില കൈവരിച്ചതിനെത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ 9.20 കിലോഗ്രാം കൊക്കെയ്ൻ കാപ്സ്യൂളുകൾ ദുബൈയിലേക്ക് കടത്താൻ ശ്രമിച്ചതായി കണ്ടെത്തി. ഇതിന് 91കോടി രൂപ വില കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.