Posted On
date_range Updated On
date_range മലയാളി കുടുംബം ബംഗളൂരുവിൽ വെന്തുമരിച്ച നിലയിൽ
ബംഗളൂരു: മൂന്നംഗ മലയാളി കുടുംബത്തെ ബംഗളൂരുവിൽ ഫ്ലാറ്റിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. എസ്. സന്തോഷ് കുമാർ, ഭാര്യ ഓമന സന്തോഷ്, പ്ലസ്ടു വിദ്യാർഥിനിയായ മകൾ സനുഷ (17) എന്നിവരാണ് താമസസ്ഥലത്ത് തീപിടിച്ച് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ എച്ച്.എസ്.ആർ ലേഔട്ടിൽ സെക്ടർ 3ൽ 19 ബി ക്രോസിലാണ് സംഭവം.
ഇവർ പാലക്കാട് സ്വദേശികളാണെന്നാണ് പറയപ്പെടുന്നു. ബംഗളൂരുവിൽ ബിസിനസ് നടത്തുകയാണ് സന്തോഷ് കുമാർ. കുടുംബം ഇവിടെ താമസമാക്കിയിട്ട് നാലുമാസമേ ആകുന്നുള്ളൂ.
ഫ്ലാറ്റ് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലും വാതിലുകളും കത്തിക്കരിഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.