തുമകൂറു കേരള സമാജം ക്രിസ്മസ്, പുതുവത്സര ആഘോഷം സുരേഷ് ഗൗഡ എം.എൽ.എ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
തുമകൂറു കേരള സമാജം കമ്യൂണിറ്റി ഹാളിന് 25 ലക്ഷം
ബംഗളൂരു: തുമകൂറു കേരള സമാജത്തിന് കമ്യൂണിറ്റി ഹാൾ നിർമിക്കാൻ തന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിക്കുമെന്ന് തുമകൂറു റൂറൽ എം.എൽ.എ സുരേഷ് ഗൗഡ അറിയിച്ചു. തുമകൂറു ബെളഗുംബയിലെ സമാജം ഓഫിസിൽ ക്രിസ്മസ്, പുതുവത്സര ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാജം പ്രസിഡന്റ് എ.ജി. ജോയ്കുട്ടി അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി വി. ശശിധരൻ സ്വാഗതവും ഉപാധ്യക്ഷൻ സി.എൻ. രാജൻ നന്ദിയും പറഞ്ഞു. മഹിളാ വിഭാഗം അംഗങ്ങളുടെ കലാപരിപാടികളും സമാജം അംഗങ്ങളുടെ കായിക വിനോദ മത്സരങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.