Posted On
date_range Updated On
date_range നാഗവാരയിൽ 20 തൊഴിലാളി ഷെഡുകൾ കത്തിനശിച്ചു; ആളപായമില്ല
ബംഗളൂരു: വടക്കൻ ബംഗളൂരുവിലെ നാഗവാരക്കടുത്ത് ഗോവിന്ദ് പുര പൊലീസ് സ്റ്റേഷൻ പരിധിയിൽ വീരണ്ണപാളയയിൽ തീപിടിത്തത്തിൽ ഒരു സ്വകാര്യ സ്കൂളിന് സമീപമുള്ള 20 ലധികം ഷെഡുകൾ പൂർണമായി കത്തിനശിച്ചു.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വീരണ്ണപാളയയിലെ പ്രധാന റോഡിലെ സ്വകാര്യ സ്കൂളിനോട് ചേർന്നുള്ള ഷെഡുകൾ കളിപ്പാട്ട ഫാക്ടറിയിലെ തൊഴിലാളികൾക്കായി നിർമിച്ചതാണ്. ഒരു ഷെഡിൽ തീപിടിച്ച് അടുത്തുള്ള ഷെഡുകളിലേക്ക് പടർന്നതായി കരുതപ്പെടുന്നു. തീ പടർന്നപ്പോൾ ഷെഡുകളിൽ താമസിച്ചിരുന്ന തൊഴിലാളികൾ പുറത്തേക്ക് ഓടി രക്ഷപ്പെട്ടത് വൻ ദുരന്തം അകറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.