Posted On
date_range Updated On
date_range വിഷുത്തിരക്ക്; കേരളത്തിലേക്ക് 20 അധിക സർവിസുകളുമായി കർണാടക ആർ.ടി.സി
ബംഗളൂരു: വിഷു പ്രമാണിച്ച് തിരക്ക് നിയന്ത്രിക്കാൻ അധിക സർവിസുകളുമായി കർണാടക ആർ.ടി.സി. കേരളത്തിലേക്ക് അധികമായി 20 സർവിസുകളാണ് പ്രഖ്യാപിച്ചത്. ഏപ്രിൽ 17 വരെയാണ് സർവിസുകളുണ്ടാവുക. ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക്- 5, എറണാകുളം -2, കോട്ടയം -1, തൃശൂർ -2, പാലക്കാട് -2, കോഴിക്കോട് -5, മൂന്നാർ -1, മൈസൂരുവിൽനിന്ന് എറണാകുളത്തേക്ക് രണ്ട് എന്നിങ്ങനെയാണ് സർവിസുകളുടെ എണ്ണം. വെള്ളിയാഴ്ച മുതൽ സർവിസുകൾ ഓടിത്തുടങ്ങി. ഊട്ടി, മധുര, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, പോണ്ടിച്ചേരി എന്നിവിടങ്ങളിലേക്കും സ്പെഷൽ സർവിസുകളുണ്ട്. www.ksrtc.in എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.