Posted On
date_range Updated On
date_range പടക്കം പൊട്ടിത്തെറിച്ച് 18കാരന് പരിക്ക്
ബംഗളൂരു: അയൽക്കാരുടെ ദീപാവലി ആഘോഷത്തിനിടെ തെറിച്ചുവീണ പടക്കം പൊട്ടി 18 കാരന്റെ കണ്ണിന് പരിക്കേറ്റു. യുവാവിനെ ഗുരുതര പരിക്കുകളോടെ സർക്കാർ കണ്ണാശുപത്രിയായ മിന്റോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
അപകടനില തരണംചെയ്യാനാവുമെന്നും ആഴ്ചകൾക്കകം സാധാരണ നിലയിലേക്ക് തിരിച്ചെത്താനാവുമെന്നും ഡോക്ടർമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുമ്പോൾ അപകട മുൻകരുതൽ സ്വീകരിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.