Posted On
date_range Updated On
date_range 15 താലൂക്കുകൾ വരൾച്ച ബാധിതമായി പ്രഖ്യാപിക്കും
ബംഗളൂരു: സംസ്ഥാനത്ത് 105 താലൂക്കുകളെ വരൾച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സെപ്റ്റംബർ നാലിന് ചേരുന്ന മന്ത്രിസഭ യോഗത്തിലാണ് പ്രഖ്യാപനം നടത്തുക. 113 താലൂക്കുകളിൽ റവന്യൂ, കാർഷിക വകുപ്പുകൾ സംയുക്തമായി സർവേ നടത്തിയാണ് 105 താലൂക്കുകളെ വരൾച്ച ബാധിതമായി തിരഞ്ഞെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തവണ മൺസൂൺ മഴ കർണാടകയിലും കുറവാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.