എട്ടാം ക്ലാസിൽ താരങ്ങളായി 10 ഇരട്ടക്കുട്ടികൾ...

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ സജീപമൂഡ ഗവ.ഹൈസ്കൂൾ എട്ടാം ക്ലാസിൽ കൗതുകമായി 10 കുട്ടികൾ. അഞ്ച് കുടുംബങ്ങളിൽ നിന്നുള്ള ഈ ഇരട്ടകളാണ് പ്രീ യൂണിവേഴ്സിറ്റി (പി.യു) തലം വരേയുള്ള സ്ഥാപനത്തിൽ താരങ്ങൾ. ആഇശ സീബയോട് പറയേണ്ടത് ഒപ്പം പിറന്ന സഹോദരി ഖദീജ സിയയോടാവുന്നതി​െൻറ ചമ്മൽ സഹപാഠികൾക്കും അധ്യാപകർക്കും പരിചയമായി.

ശ്രണവിയെന്ന് കരുതി ജഹ്നവിയോടും ഫാത്തിമത്ത് കാമിലയെപ്പോലുള്ള ഫാത്തിമത്ത് ശാമിലയോടും മിണ്ടി മണ്ടികളാവുന്നവരാണ് പലരും.ആഇശ റൈഫ-ഫാത്തിമ റൗള,ദുലൈകത്ത് റുഫിദ-ഹലീമത്ത് റഫിദ എന്നിവരാണ് മറ്റ് ഇരട്ടകൾ. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നവരാണ് 10 പേരുമെന്ന് അധ്യാപകർ പറഞ്ഞു.

Tags:    
News Summary - 10 twins became stars in 8th class...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.