റിയാദ് സീസൺ ഫെസ്റ്റിവലിന്റെ താരനിബിഡമായ പ്രൊമോഷണൽ വീഡിയോ

റിയാദ് സീസൺ ഫെസ്റ്റിവലിന്റെ താരനിബിഡമായ പ്രൊമോഷണൽ വീഡിയോ സൗദി അറേബ്യൻ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) പുറത്തിറക്കി.

ഡിജെ ഖാലിദ്, ഫുട്ബോൾ താരങ്ങളായ മുഹമ്മദ് സലാ, കരീം ബെൻസെമ, ഗായികമാരായ നാൻസി അജ്റാം, മജീദ് അൽ മൊഹന്ദസ്, നടി നദീൻ എൻജെയിം എന്നിവർ ഉൾപ്പെട്ടതാണ് പുതിയ പ്രമൊവീഡിയോ.

ജിഇഎ ചെയർമാൻ തുർക്കി അൽ-ഷൈഖ് ശനിയാഴ്ച വൈകുന്നേരം പങ്കിട്ട വീഡിയോയിൽ, അറബ് വംശജരായ സെലിബ്രിറ്റികൾ വെള്ളിയാഴ്ച ആരംഭിച്ച റിയാദ് സീസൺ ഫെസ്റ്റിവലിലെ ചില പരിപാടികളിൽ പങ്കെടുക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

സൗദി അറേബ്യയിലെ റിയാദ് സീസൺ ഫെസ്റ്റിവലിന്റെ വിന്റർ വണ്ടർലാൻഡ് വിഭാഗവും ശനിയാഴ്ച തുറന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഔട്ട്ഡോർ സ്കേറ്റിംഗ് റിങ്കും സ്കീ ഏരിയകളും ഉൾപ്പെടെ 80-ലധികം ഗെയിമുകൾ സന്ദർശകർക്കായി തുറന്നു.

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.