'സുരാജിനെ മാറ്റിയ പവിത്രൻ'

മോഹൻലാലിന്റെ വിൻസെന്റ് ​ഗോമസ്


ഞാൻ മോഹൻലാൽ ആരാധകനാണ്. രാജാവിന്റെ മകനിലെ വിൻസൻ ​ഗോമസിനെ ഒരിക്കലും മറക്കാനാവില്ല.

കഥാപാത്രം: ​വിൻസെന്റ് ഗോമസ്
അഭിനേതാവ്​: മോഹൻലാൽ
ചിത്രം: രാജാവിന്റെ മകൻ (2016)
സംവിധാനം: തമ്പി കണ്ണന്താനം


ഒരിക്കലും മറക്കാനാവാത്ത തമ്പി


മൂന്നാം പക്കത്തിലെ തമ്പി ഇന്നും നൊമ്പരമാണ്. തിലകൻെറ ആ കഥാപാത്രം എന്നെന്നും പ്രേക്ഷക മനസിൽ നിലനിൽക്കും.

കഥാപാത്രം: തമ്പി
അഭിനേതാവ്​: തിലകൻ
ചിത്രം: മൂന്നാംപക്കം (1988)
സംവിധാനം: പത്മരാജൻ


മമ്മൂട്ടിക്ക് മാത്രം അവതരിപ്പിക്കാൻ കഴിയുന്ന ജി.കെ


ന്യൂഡൽ​ഹിയിലെ ജി.കെ എന്ന കഥാപാത്രം മനസിൽ നിന്ന് മായില്ല. ആ സിനിമ കണ്ട് അതിലെ ഡയലോ​ഗുകളെല്ലാം അനുകരിക്കാൻ ശ്രമിച്ചിരുന്നു.

കഥാപാത്രം: ജി. കൃഷ്ണമൂർത്തി
അഭിനേതാവ്​: മമ്മൂട്ടി
ചിത്രം: ന്യൂഡൽഹി (1987)
സംവിധാനം: ജോഷി

പൊട്ടിച്ചിരിപ്പിക്കുന്ന ദിലീപ് തമാശകൾ


തമാശ സിനിമകളാണ് കാണാനിഷ്ടം. അതിനാൽ ദിലീപ് ചിത്രങ്ങളെല്ലാം ഇടക്കിടക്ക് കാണാറുണ്ട്. ദിലീപിന്റെ ടൂ കൺട്രീസ് ഒരുപാട് ഇഷ്ടപ്പെട്ട ചിത്രമാണ്.

കഥാപാത്രം: ഉല്ലാസ്
അഭിനേതാവ്​: ദിലീപ്
ചിത്രം: 2 കൺട്രീസ് ( 2015)
സംവിധാനം: ഷാഫി

മാമച്ചൻ ഇപ്പോഴും ചിരിപ്പിക്കുന്നു


വെള്ളിമൂങ്ങയിലെ ബിജു മോനോൻ അവതരിപ്പിച്ച മാമച്ചൻ ഏറെ ചിരിപ്പിച്ച കഥാപാത്രമാണ്. ആ സിനിമ നിരവധി തവണയാണ് കണ്ടത്.

കഥാപാത്രം: മാമച്ചൻ
അഭിനേതാവ്​: ബിജു മോനോൻ
ചിത്രം: വെള്ളിമൂങ്ങ ( 2014)
സംവിധാനം: ജിബു ജേക്കബ്‌

മായാവിയുടെ ആശാൻ


മായാവി എന്ന ചിത്രത്തിലെ സലീം കുമാർ കഥാപാത്രം ഇന്നും ട്രോളുകളിൽ നിറയുന്നതാണ്. ആ സിനിമയിലെ കണ്ണൻ സ്രാങ്ക് മറക്കാനാവാത്ത കഥാപാത്രം തന്നെയാണ്.

കഥാപാത്രം: കണ്ണൻ സ്രാങ്ക്
അഭിനേതാവ്​: സലീം കുമാർ
ചിത്രം: മായാവി ( 2007)
സംവിധാനം: ഷാഫി

പാമ്പ് ജോയ് പൃഥ്വിയുടെ മികച്ച കഥാപാത്രം


പൃഥ്വിരാജിന്റെ കഥാപാത്രങ്ങളിൽ ഇഷ്ടപ്പെട്ടത് പാവാടയിലെ പാമ്പ് ജോയിയെ ആണ്. തമാശയും ​ഗൗരവവും ഉൾപ്പെട്ട കഥാപാത്രമായിരുന്നു അത്.

കഥാപാത്രം: പാമ്പ് ജോയ്
അഭിനേതാവ്​: പൃഥ്വിരാജ്
ചിത്രം: പാവാട ( 2016)
സംവിധാനം: ജി മാർത്താണ്ഡൻ

കൽപ്പനയുടെ കൊച്ചുവാവ സുരപാലൻ


ഡോൾഫിൻസ് എന്ന ചിത്രത്തിലെ കൽപ്പനയുടെ കഥാപാത്രം മറക്കാനാവില്ല. കൊച്ചുവാവ സുരപാലൻ എന്ന കഥാപാത്രത്തെ കൽപന മികച്ചതാക്കി. ഉള്ളിൽ നൊമ്പരമായി ഓർത്തിരിക്കുന്ന കഥാപാത്രമാണത്.

കഥാപാത്രം: കൊച്ചുവാവ സുരപാലൻ
അഭിനേതാവ്​: കൽപ്പന
ചിത്രം: ഡോൾഫിൻസ് ( 2014)
സംവിധാനം: ദീപൻ

മീശപിരിച്ച ചാക്കോച്ചന്റെ കൗട്ട ശിവൻ



കുഞ്ചാക്കോ ബോബന്റെ മീശപിരിക്കുന്ന കഥാപാത്രങ്ങളോടാണ് കൂടുതൽ ഇഷ്ടം. വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിൽ കൗട്ട ശിവനെ ചാക്കോച്ചൻ ഭം​ഗിയായി അവതരിപ്പിച്ചു.

കഥാപാത്രം: കൗട്ട ശിവൻ
അഭിനേതാവ്​: കുഞ്ചാക്കോ ബോബൻ
ചിത്രം: വർണ്യത്തിൽ ആശങ്ക ( 2017)
സംവിധാനം: സിദ്ധാർഥ്

സുരാജിനെ തന്നെ മാറ്റിയ പവിത്രൻ


മലയാളികൾ നെഞ്ചേറ്റിയ കഥാപാത്രമാണ് ആക്ഷൻ ഹീറോ ബിജുവിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച പവിത്രൻ എന്ന കഥാപാത്രം. ചെറിയ രം​ഗത്തിലൂടെ സുരാജിനെ തന്നെ മാറ്റി മറിക്കുകയായിരുന്നു

കഥാപാത്രം: പവിത്രൻ
അഭിനേതാവ്​: സുരാജ് വെഞ്ഞാറമൂട്
ചിത്രം: ആക്ഷൻ ഹീറോ ബിജു ( 2016)
സംവിധാനം: എബ്രിഡ് ഷൈൻ

കള്ളൻ പ്രസാദ്


തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കള്ളനെ അവതരിപ്പിക്കാൻ ഫഹദ് ഫാസിലിന് മാത്രമേ കഴിയൂ.

കഥാപാത്രം: പ്രസാദ്
അഭിനേതാവ്​: ഫഹദ് ഫാസിൽ
ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും ( 2017)
സംവിധാനം: ദിലീഷ് പോത്തൻ 


Full View


Tags:    
News Summary - Best Characters in Malayalam Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.