കണ്ണൻ സ്രാങ്ക്, എന്റെ കഥാപാത്രങ്ങളിൽ പ്രിയപ്പെട്ടത് - മെക്കാർട്ടിൻ

പ്രേംനസീർ കഥാപാത്രങ്ങളിൽ ഏറെ മുകളിലാണ് പൊട്ടൻ ​രാഘവൻ

പ്രേംനസീറിനെ ഓർക്കാതെ മലയാള സിനിമയെ കുറിച്ച് പറയാനാവില്ല. പ്രേംനസീർ വാണിജ്യ സിനിമകളുടെ ഭാ​ഗമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും അദ്ദേഹം അവതരിപ്പിച്ച പൊട്ടൻ രാഘവൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല. പ്രേംനസീർ അവതരിപ്പിച്ച മറ്റേത് കഥാപാത്രത്തേക്കാളും ഏറെ മുകളിൽ നിൽക്കുന്ന കഥാപാത്രമാണത്.

കഥാപാത്രം: പൊട്ടൻ രാഘവൻ
അഭിനേതാവ്: പ്രേം നസീർ
സിനിമ: അടിമകൾ (1969)
സംവിധാനം: കെ.എസ്. സേതുമാധവൻ


മനസിൽ ആഴ്ന്നിറങ്ങിയ സേതുമാധവൻ


കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന നടനാണ് മോഹൻലാൽ. കിരീടത്തിലെ സേതുമാധവൻ മനസിൽ ആഴ്ന്നിറങ്ങുന്ന കഥാപാത്രമാണ്. മോഹൻലാൽ എന്ന നടനെ ഓർക്കുമ്പോൾ മനസിലേക്ക് ആദ്യം കടന്നുവരുന്ന കഥാപാത്രവും സേതുമാധവനാണ്.

കഥാപാത്രം: സേതുമാധവൻ
അഭിനേതാവ്: മോഹൻലാൽ
സിനിമ: കിരീടം (1989)
സംവിധാനം: സിബി മലയിൽ

മനസിനെ പിടിച്ചിരുത്തിയ ബാലൻ മാഷ്



 മമ്മൂട്ടി കഥാപാത്രങ്ങളിൽ മികച്ച കഥാപാത്രമാണ് തനിയാവർത്തനത്തിലെ ബാലൻ മാഷ്. ആ ചിത്രത്തിലെ ക്ലൈമാക്സ് കണ്ണുനനയാതെ കണ്ടിരിക്കാനാവില്ല. സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ആ കഥാപാത്രം നമ്മെ പിടിച്ചിരുത്തും എന്നതിൽ സംശയമില്ല.

‌കഥാപാത്രം: ബാലൻ മാഷ്
അഭിനേതാവ്: മമ്മൂട്ടി
സിനിമ: തനിയാവർത്തനം (1987)
സംവിധാനം: സിബി മലയിൽ

സരിതയിൽ നിന്ന് ഏറെ ദൂരെയാണ് മേരിക്കുട്ടി



 സരിത ജീവിച്ചതായി തോന്നിയ കഥാപാത്രമാണ് കാതോട് കാതോരം എന്ന ചിത്രത്തിലെ മേരിയുടേത്. മനസിനെ ഏറെ ആകർഷിച്ച കഥാപാത്രമാണത്. ​ഗാനരം​ഗങ്ങൾ ഉൾപ്പടെ എല്ലാം സരിത മികച്ചതാക്കി.

കഥാപാത്രം: മേരിക്കുട്ടി
അഭിനേതാവ്: സരിത
സിനിമ: കാതോട് കാതോരം (1985)
സംവിധാനം: ഭരതൻ

മനസിൽ നിന്ന് പടിയിറങ്ങാൻ മടിക്കുന്ന അച്യുതനുണ്ണി

നെടുമുടി വേണുവിന്റെ ഇഷ്ടകഥാപാത്രം രചന എന്ന ചിത്രത്തിലെ അച്യുതനുണ്ണിയാണ്. ചിത്രം കണ്ട് കഴിഞ്ഞാലും കൂടെ പോരുന്ന കഥാപാത്രമാണ് അച്യുതനുണ്ണി.

കഥാപാത്രം: അച്യുതനുണ്ണി
അഭിനേതാവ്: നെടുമുടി വേണു
സിനിമ: രചന (1983)
സംവിധാനം: മോഹൻ

പഞ്ചാബി ഹൗസ് എന്നാൽ രമണനാണ് 



 ഞങ്ങളുടെ ചിത്രമായ പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണണൻ എന്ന കഥാപാത്രം ഇത്രക്ക് ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. പഞ്ചാബി ഹൗസ് എന്ന പേര് കേൾക്കുമ്പോൾ മനസിലേക്ക് ഓടിവരുന്ന കഥാപാത്രം രമണനാണ്. ഇന്നും രമണനിലൂടെയാണ് അഭിനന്ദനങ്ങൾ ഞങ്ങളെ തേടിവരുന്നത്.

കഥാപാത്രം: രമണൻ
അഭിനേതാവ്: ഹരിശ്രീ അശോകൻ
സിനിമ: പഞ്ചാബി ഹൗസ് (1998)
സംവിധാനം: റാഫി മെക്കാർട്ടിൻ

തമ്പി, തിലകന്റെ ക്ലാസിക് പ്രകടനം


ഗുരുതുല്യനാണ് സംവിധായകൻ പത്മരാജൻ. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഒരുപാട് ഇഷ്ടവുമാണ്. അതിൽ എടുത്ത് പറയേണ്ട ചിത്രം മൂന്നാംപക്കമാണ്. ആ സിനിമയിൽ തിലകൻ അവതരിപ്പിച്ച തമ്പി എന്ന കഥാപാത്രം മനസിൽ നിന്നും മായില്ല. സിനിമ കണ്ടുകഴിഞ്ഞാലും ആ കഥാപാത്രത്തിൽ നിന്ന് വിട്ടുപോരാൻ നമുക്ക് കഴിയില്ല.

കഥാപാത്രം: തമ്പി
അഭിനേതാവ്: തിലകൻ
സിനിമ: മൂന്നാംപക്കം (1988)
സംവിധാനം: പി. പത്മരാജൻ

മൊയ്തീന് പൃഥ്വിരാജിന്റെ മുഖം തന്നെയാണ്



 എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ മൊയ്തീൻ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതിന് പിന്നിൽ പൃഥ്വിരാജിന്റെ അസാധ്യപ്രകടനമാണ്. പൃഥ്വിയുടെ അഭിനയസിദ്ധിയാണ് ആ കഥാപാത്രത്തെ അതേ രീതിയിൽ അവതരിപ്പിക്കാൻ സഹായിച്ചത്. ആ ചിത്രം എത്ര തവണ കണ്ടാലും മൊയ്തീൻ എന്ന കഥാപാത്രം മനസിൽ നിന്ന് മായില്ല.

കഥാപാത്രം: മൊയ്തീൻ
അഭിനേതാവ്: പൃഥ്വിരാജ്
സിനിമ: എന്ന് നിന്റെ മൊയ്തീൻ (2015 )
സംവിധാനം: ആർ.എസ്. വിമൽ

തകര, ആദ്യകാല ന്യൂജനറേഷൻ കഥാപാത്രം


ഭരതൻ സംവിധാനം ചെയ്ത 'തകര' എന്ന ചിത്രം ആദ്യകാല ന്യൂജനറേഷൻ കഥാപാത്രമാണ്. പ്രതാപ് പോത്തൻ 'തകര' എന്ന കഥാപാത്രമായി നിറഞ്ഞാടി എന്ന് തന്നെ പറയാം. പ്രതാപ് പോത്തന് മാത്രമേ ആ കഥാപാത്രത്തെ ഇത്രയും മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയൂ.

കഥാപാത്രം: തകര
അഭിനേതാവ്: പ്രതാപ് പോത്തൻ
സിനിമ: തകര (1980 )
സംവിധാനം: ഭരതൻ

എന്റെ കഥാപാത്രങ്ങളിൽ പ്രിയപ്പെട്ട സ്രാങ്ക്



സലീംകുമാറിനെ എപ്പോഴും ഓർക്കുന്നത് കണ്ണൻ സ്രാങ്കിലൂടെയാണ്. മായാവിയുടെ തിരക്കഥാ രചനയുടെ സമയത്ത് തന്നെ ആ കഥാപാത്രം വലിയ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സ്രാങ്കിനെ ഉൾകൊണ്ടാണ് സലീംകുമാർ അഭിനയിച്ചത്. എന്റെ കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണത്.

കഥാപാത്രം: കണ്ണൻ സ്രാങ്ക്
അഭിനേതാവ്: സലീം കുമാർ
സിനിമ: മായാവി ( 2007)
സംവിധാനം: ഷാഫി


Full View


Tags:    
News Summary - Best Characters in Malayalam by Writer, director Meccartin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.