ഭൂതക്കണ്ണാടി വെച്ച് നോക്കിയാലും ഫഹദിനെ കാണില്ല..

നിശ്ചൽ ദ സ്റ്റിൽ ഫോട്ടോ​ഗ്രാഫർ ഓഫ് ഇന്ത്യ


മറക്കില്ലൊരിക്കലും എന്ന പരിപാടിയിൽ ആദ്യം ഓർമവരുന്ന കഥാപാത്രം കിലുക്കം എന്ന ചിത്രത്തിൽ ജ​ഗതി അവതരിപ്പിച്ച നിശ്ചൽ ആണ്. ഇപ്പോഴും ആ ചിത്രം കാണുമ്പോൾ പുതുമ തോന്നുന്നത് നിശ്ചൽ എന്ന കഥാപാത്രത്തിന്റെ പ്രകടനമാണ്. ഏത് പ്രയാസത്തിലിരിക്കുമ്പോഴും ആ ചിത്രം കാണുമ്പോൾ മനസൊന്ന് തണുക്കും.


കഥാപാത്രം: നിശ്​ചൽ
അഭിനേതാവ്: ജഗതി ശ്രീകുമാർ
സിനിമ: കിലുക്കം (1991)
സംവിധാനം: പ്രിയദർശൻ

ഭൂതക്കണ്ണാടിയിൽ നോക്കിയാലും മഹേഷിൽ ഫഹദിനെ കാണില്ല...



ഫഹദ് ഫാസിലിന്റെ ഇഷ്ടകഥാപാത്രമാണ് മഹേഷിന്റെ പ്രതികാരത്തിലെ മഹേഷ്.പ്രണയം, സൗഹൃദം, പ്രതിസന്ധികൾ എല്ലാം ഒരു നോട്ടത്തിലൂടെ മഹേഷ് കാണിച്ചുതന്നു. ഭൂതക്കണ്ണാടി വെച്ച് നോക്കിയാൽ പോലും ആ സിനിമയിൽ ഫഹദിന കാണാൻ കഴിയില്ല. ഫഹദ് എന്ന നടൻ തന്നെയാണ് ആ കഥാപാത്രത്തെ മികച്ചതാക്കിയത്.


കഥാപാത്രം: മഹേഷ്
അഭിനേതാവ്: ഫഹദ്​ ഫാസിൽ
സിനിമ: മഹേഷിന്‍റെ പ്രതികാരം (2016)
സംവിധാനം:ദിലീഷ് പോത്തൻ  

മാസ് ആണ് മുരിക്കും കുന്നത്ത് അഹമ്മദ് ഹാജി



മമ്മൂട്ടിയുടെ മറ്റു ചിത്രങ്ങളേക്കാൾ മാസ് കഥാപാത്രമായി എനിക്ക് തോന്നിയത് പാലേരിമാണിക്യം എന്ന ചിത്രത്തിലെ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജിയാണ്. മമ്മൂട്ടി എന്ന നടന ആ കഥാപാത്രത്തിൽ എവിടെയും കാണാൻ കഴിയില്ല. മമ്മൂട്ടിയുടെ നായക കഥാപാത്രങ്ങളേക്കാൾ എനിക്കേറെയിഷ്ടം നെ​ഗറ്റീവ് ഷേഡുള്ള മുരിക്കും കുന്നത്ത് അഹമ്മദ് ഹാജിയാണ്.

കഥാപാത്രം: മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി
അഭിനേതാവ്: മമ്മൂട്ടി
സിനിമ: പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ(2009)
സംവിധാനം: രഞ്ജിത്ത്

ബിസ്കറ്റ് കമ്പനിക്കായുള്ള സേതുമാധവന്റെ നെട്ടോട്ടം 




 


മോഹൻലാൽ കഥാപാത്രങ്ങളിൽ ഏറെയിഷ്ടം മിഥുനം എന്ന ചിത്രത്തിലെ സേതുമാധവനെയാണ്. ബിസ്കറ്റ് കമ്പനി തുടങ്ങാനായി നെട്ടോട്ടമോടുന്ന സേതുമാധവൻ. മോഹൻലാലിന്റെ ഒരു കഥാപാത്രത്തെ മാത്രമായി പറയുക എന്ന തന്നെ വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്രയ്ക്ക് മോഹൻലാൽ കഥാപാത്രങ്ങളാണ് മനസിൽ തെളിയുക. അവയിൽ എനിക്കേറെയിഷ്ടം സേതുമാധവനാണ്.

കഥാപാത്രം: സേതുമാധവൻ
അഭിനേതാവ്: മോഹൻലാൽ
സിനിമ: മിഥുനം(1993)
സംവിധാനം: പ്രിയദർശൻ

മോഹൻലാലിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന മഞ്ജുവാര്യർ കഥാപാത്രം



മലയാളത്തിൽ ശക്തയായ സ്ത്രീകഥാപാത്രങ്ങൾ വളരെ കുറവാണ്. അതിൽ എക്കാലവും ശക്തയായ കഥാപാത്രം മഞ്ജുവാര്യർ അവതരിപ്പിച്ച ഭാനുവാണ്. കന്മദം എന്ന ചിത്രത്തിൽ മോഹൻലാലിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന കഥാപാത്രമാണ് ഭാനു. മഞ്ജുവാര്യരുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഭാനു. 

കഥാപാത്രം: ഭാനു
അഭിനേതാവ്: മഞ്​ജു വാര്യർ
സിനിമ: കന്മദം (1998)
സംവിധാനം: ലോഹിതദാസ് 


Full View


Tags:    
News Summary - Ashraf Excel Selects Best Characters in Malayalam cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.