കരടിയുടെ ആക്രമണത്തിൽ വനപാലകന് പരിക്ക്

ഗൂഡല്ലൂർ: കരടിയുടെ ആക്രമണത്തിൽ വനപാലകന് പരിക്കേറ്റു. മുതുമല കടുവ സങ്കേതത്തിലെ കാർകുടി റേഞ്ചിൽ ജോലിചെയ്യുന്ന ആൻറി പോച്ചിങ് വാച്ചർ പെരുമാളിനാണ് (48) പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വനത്തിൽ റോന്തുചുറ്റുകയായിരുന്ന പെരുമാളിനെ കരടി അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഊട്ടി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. --------- ഇളവുകളിൽ സാമൂഹിക അകലം മറന്ന് അങ്ങാടികൾ ഗൂഡല്ലൂർ: കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ഡൗണിൽ ഇളവുനൽകിയപ്പോൾ യുവാക്കളടക്കം പലർക്കും അങ്ങാടിയിൽ തോളിൽ കൈയിട്ട് കറങ്ങാൻ അവസരം നൽകലായി. നിയന്ത്രണവും പരിശോധനയും തളർത്തിയതോടെയാണ് ടൗണിലേക്കുള്ള വെറുതെ കറക്കം. ഫുട്ബാൾ കളിയും ക്രിക്കറ്റ് കളിയും പലഭാഗത്തും തുടരുന്നു. ഗൂഡല്ലൂർ ഗോഡൗൺ ഭാഗത്ത് ഫുട്ബാൾ കളിച്ചിരുന്ന കുട്ടികൾ ഡ്രോൺ കാമറയിൽ പതിഞ്ഞതോടെ കുറച്ചുദിവസത്തേക്ക് കളി നിർത്തിവെച്ചിരുന്നു. സംസ്ഥാനത്തിൻെറ ചെന്നൈ ഉൾപ്പെടെയുള്ള മെേട്രാ നഗരങ്ങളിൽ രോഗവ്യാപനം കൂടുന്ന സാഹചര്യം ഇങ്ങ് നീലഗിരിയിലും ആശങ്ക ഉയർത്തുകയാണ്. ചെന്നൈയിൽപോയി വന്ന ഊട്ടിയിലെ നാലു ൈഡ്രവർമാർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഗൂഡല്ലൂരിലും ൈഡ്രവർമാർക്ക് കോവിഡ് പരിശോധന നടത്തിവരുകയാണ്. ആരുടെയും ഫലം പോസിറ്റിവല്ല. ഓറഞ്ചുസോണിൽ ഉൾപ്പെട്ടതോടെയാണ് ലോക്ഡൗൺ ഇളവുകൾ നൽകിയത്. GDR YOUTH: ഗൂഡല്ലൂരിൽ ലോക്ഡൗൺ നിയന്ത്രണം ഒഴിവാക്കിയതോടെ ടൗണിലിറങ്ങിയ യുവാക്കൾ സാമൂഹിക അകലം പാലിക്കാതെ നടന്നുനീങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.