ആദിവാസിയുടെ വെട്ടേറ്റ് നാലുപേർക്ക് പരിക്ക്

ഗൂഡല്ലൂർ: ആദിവാസിയുടെ വെട്ടേറ്റ് നാലുപേരെ പന്തല്ലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. നെല്ലാക്കോട്ട പഞ്ചായത്തിലെ കുന്നലാടി ഭാഗത്തെ ആദിവാസി ചെമ്പ​െൻറ മകൻ രവിയാണ് (35) പ്രദേശവാസികളായ സന്തോഷ്, സുരേഷ്, പ്രഭാകരൻ, ബാബു എന്നിവരെ കൊടുവാൾകൊണ്ട് വെട്ടിപ്പരിക്കേൽപിച്ചത്. ഇവരിൽ ഗുരുതര പരിക്കേറ്റ പ്രഭാകരനെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. മേനാവിഭ്രാന്തി കാണിച്ചിരുന്ന രവി നേരത്തെയും ഇതുപോലെ ചിലരെ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. ഇപ്പോൾ വീണ്ടും അക്രമം നടത്തിയതോടെ പൊലീസ് അന്വേഷിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.