കല്ലട്ടിയിൽ കുറിഞ്ഞി പൂത്തത് ആഘോഷിച്ചു

ഗൂഡല്ലൂർ: നീലഗിരിയുടെ മലയോര മേഖലയായ കല്ലട്ടിയിലെ മലയടിവാരത്തിൽ കുറിഞ്ഞി പൂത്തത് ആഘോഷമാക്കി മാറ്റി. ആദ്യമായിട്ടാണ് ജില്ല ഭരണകൂടത്തി​െൻറ ആഭിമുഖ്യത്തിൽ കുറിഞ്ഞി പൂത്തത് ആഘോഷിക്കുന്നത്. ടൂറിസ്റ്റുകളെ ആകർഷിക്കാൻ നീലഗിരിയിലെ ഊട്ടി, കൂനൂർ, കോത്തഗിരി, കുന്ത താലൂക്കുകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പലവിധ സൗകര്യങ്ങളും ആഘോഷങ്ങളും നടത്തുക പതിവാണ്. ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, റോസ്ഗാർഡൻ, ബോട്ട് ഹൗസ്, കൂനൂർ സിംസ്പാർക്ക്, കുന്തയിലെ സൈലൻറ്വാലി ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ് വിനോദങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ വർഷമാണ് കുറിഞ്ഞി പൂത്തത് ആഘോഷിക്കാൻ തീരുമാനിച്ചത്. കല്ലട്ടി, കോത്തഗിരി, കുന്തയിലെ മഞ്ചൂർ ഉൾപ്പെടെയുള്ള ഭാഗത്താണ് കുറിഞ്ഞി കൂടുതൽ പൂക്കുന്നത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന ഇവയിൽ ചിലത് മൂന്നു വർഷത്തിലും പൂക്കാറുണ്ട്. ജൂൺ മുതൽ ഡിസംബർ വരെയുള്ള സമയത്താണ് കുറിഞ്ഞിപ്പൂക്കൾ വിരിയാറ്. സെപ്റ്റംബറിലാണ് കൂടുതലെന്ന് കലക്ടർ വിശദീകരിച്ചു. കല്ലട്ടിയിൽ കുറിഞ്ഞി പൂത്തത് കാണാൻ ഊട്ടിയിൽ നിന്ന് പ്രത്യേക ബസ് സർവിസ് ആരംഭിക്കുമെന്നും കലക്ടർ പറഞ്ഞു. ആഘോഷത്തി​െൻറ ഭാഗമായി ജില്ലയിലെ ആദിവാസി ഗോത്രവിഭാഗമായ ബഡുകരുടെ നൃത്തകലാപരിപാടികളും നടന്നു. കെ.ആർ. അർജുനൻ എം.പി, കൂനൂർ എം.എൽ.എ ശാന്തിരാമു, ഊട്ടി ആർ.ഡി.ഒ സുരേഷ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. GDR KURUNCHI കല്ലട്ടിയിൽ കുറിഞ്ഞി പൂത്തത് ആഘോഷിക്കുന്നതി​െൻറ ഭാഗമായി നടന്ന ബഡുകരുടെ നൃത്തപരിപാടിയിൽ കലക്ടർ, എം.പി. അർജുനൻ എന്നിവർ പങ്കെടുത്തപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.