കൊറ്റില്ലം വെള്ളത്തിൽ; പക്ഷികൾ കൂടുമാറുന്നു

പനമരം: പുഴകളിൽ വെള്ളം നിറഞ്ഞതോടെ പനമരം കൊറ്റില്ലവും വെള്ളത്തിൽ. നൂറ് കണക്കിന് പക്ഷികളാണ് കഴിഞ്ഞ രണ്ടു ദിവസമായി മറ്റിടങ്ങളിലേക്ക് പോയിരിക്കുന്നത്. പനമരത്തെ ചെറുപുഴയും വലിയ പുഴയും സംഗമിക്കുന്നതിനടുത്തുള്ള ചെറു ദ്വീപാണ് ആയിരക്കണക്കിന് പക്ഷികളുടെ സങ്കേതമായ കൊറ്റില്ലം. ലോകത്തുതന്നെ അപൂർവമായി കാണുന്ന പക്ഷികൾ ഇവിടെയുണ്ടെന്നാണ് പക്ഷി നിരീക്ഷകർ പറയുന്നത്. ഇവിടത്തെ പക്ഷികളുടെ കൂടുകൾ തന്നെ നൂറുകണക്കിന് വരും. വെള്ളം കയറിയതോടെ ധാരാളം കൂടുകൾ ഒഴുകിപ്പോയി. ഇല്ലിക്കൂട്ടങ്ങൾക്ക് മുകളിലുള്ള കൂടുകൾ ഇപ്പോഴുമുണ്ട്. വിവിധയിനം കൊക്കുകൾ ഇപ്പോൾ ഇല്ലിക്കൂട്ടങ്ങൾക്ക് മുകളിൽ തമ്പടിച്ചിരിക്കുകയാണ്. പുഴയുടെ ഒഴുക്കിനിടയിലും കൊക്കുകളുടെ കലപില ശബ്ദമാണ് ഇവിടെ ശക്തം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.