പ്രളയദുരിതങ്ങളുടെ നാടായി കോട്ടത്തറ

കൽപറ്റ: ജില്ലയിൽ കാലവർഷം കനക്കുേമ്പാൾ ഇടനെഞ്ചിൽ ആധിയോടെ മഴമേഘങ്ങളെ വീക്ഷിക്കുന്ന നാടാണ് കോട്ടത്തറ. വയനാട്ടിൽ പ്രളയക്കെടുതികൾ ഇത്രമേൽ രൂക്ഷമായി അനുഭവപ്പെടുന്ന മെറ്റാരു പ്രദേശമില്ല. മഴ നിർത്താതെ പെയ്താൽ കോട്ടത്തറ പഞ്ചായത്തി​െൻറ സിംഹഭാഗവും വെള്ളത്തിനടിയിലാകുമെന്ന അവസ്ഥയാണ്. ആദിവാസി വിഭാഗക്കാരും സാധാരണക്കാരും തിങ്ങിത്താമസിക്കുന്ന പഞ്ചായത്തിൽ വെള്ളപ്പൊക്കത്തി​െൻറ കെടുതികൾ രൂക്ഷമായി ബാധിക്കുന്നതും അവരെത്തെന്ന. മഴ വീണ്ടും രൗദ്രഭാവം കാട്ടിയപ്പോൾ ഇക്കുറിയും ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് കോട്ടത്തറ പഞ്ചായത്തിലുള്ളവരാണ്. വെണ്ണിയോട് വലിയ പുഴയും ചെറിയ പുഴയും ഒന്നിച്ച് കരകവിയുേമ്പാൾ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാവുന്നതാണ് കോട്ടത്തറയിലെ പതിവു കാഴ്ച. മൈലാടിയും വാളലും പുഴക്കംവയലും കോട്ടത്തറയും കരിങ്കുറ്റിയും കരിഞ്ഞകുന്നും വെണ്ണിയോടുമടക്കം ഏതാണ്ടെല്ലാ പ്രദേശങ്ങളും വെള്ളപ്പൊക്ക കെടുതികളിൽപെട്ട് ഉഴലുകയാണ്. തിങ്കളാഴ്ച രാത്രിയോടെ മൂന്നു ദുരിതാശ്വാസ ക്യാമ്പുകൾ പഞ്ചായത്തിൽ തുറന്നിട്ടുണ്ട്. കോട്ടത്തറ ഗവ. ൈഹസ്കൂൾ കരിഞ്ഞകുന്ന്, കരിങ്കുറ്റി ഗവ. ൈഹസ്കൂൾ, കോട്ടത്തറ ഇ.കെ. നായനാര്‍ സ്മാരക കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലായാണ് ദുരിതബാധിതരെ താമസിപ്പിച്ചിട്ടുള്ളത്. പുഴയോരത്തു താമസിക്കുന്ന ആദിവാസി വിഭാഗക്കാരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിട്ടുള്ളത്. പാലപ്പൊയിൽ കോളനി, ൈവശ്യൻ കോളനി, കള്ളംപെട്ടി കോളനി, നടുക്കുനി കോളനി എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് വെള്ളപ്പൊക്കത്തിൽ ഏറെ കഷ്ടതകൾ അനുഭവിക്കുന്നത്. പഞ്ചായത്തിൽ പല റോഡുകളും രണ്ടു ദിവസമായി വെള്ളത്തിനടിയിലാണ്. കരിങ്കുറ്റി -കോട്ടത്തറ, കോട്ടത്തറ -മണിയേങ്കാട്, കരിഞ്ഞകുന്ന് -മൈലാടി, വണ്ടിയാമ്പറ്റ -കോട്ടത്തറ, കോട്ടത്തറ -പുഴക്കംവയൽ -ൈമലാടി, വെണ്ണിയോട് -കോട്ടത്തറ തുടങ്ങിയ ഗ്രാമീണ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു കിടക്കുന്നു. മണ്ണിടിച്ചിലും പല സ്ഥലത്തും ആശങ്ക വിതക്കുന്നു. കരിഞ്ഞകുന്നിൽ പഞ്ചായത്ത് മെംബർ വി. അബ്ദുന്നാസറി​െൻറ വീടിനോട് ചേർന്ന് കനത്ത തോതിൽ മണ്ണിടിഞ്ഞിട്ടുണ്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.