ഷു​ഗ​ർ പ​രി​ശോ​ധ​ന​യി​ലെ ക്ര​മ​ക്കേ​ട്​ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​ന്​ ക​ള്ള​ക്കേ​സെ​ടു​ത്തെ​ന്ന്​

കൽപറ്റ: ഷുഗർ പരിശോധനയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് ആശുപത്രി അധികൃതർ തനിക്കെതിരെ കള്ളക്കേസ് നൽകിയതായി ജനതാദൾ -യു കൽപറ്റ യൂനിറ്റ് പ്രസിഡൻറ് സി.കെ. നൗഷാദ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ മാസം ഒമ്പതിന് കൽപറ്റ ലിയോ ആശുപത്രിയിലെ ലാബിൽനിന്ന് നൗഷാദ് ഷുഗർ ടെസ്റ്റ് ചെയ്തിരുന്നു. ക്രമാതീതമായി ഷുഗർ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം 11ന് നഗരത്തിലെ മറ്റു രണ്ട് ആശുപത്രികളിലെ ലാബിലും ലിയോയിലെ ലാബിലും വീണ്ടും പരിശോധന നടത്തി. മറ്റ് രണ്ടു ലാബുകളിലെയും പരിശോധനയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് 260നോടടുത്തായി കണ്ടെത്തിയപ്പോൾ ലിയോയിലേത് 363 ആയിരുന്നു. ഒരേ ദിവസത്തെ പരിശോധനയിലെ വലിയ വ്യത്യാസം കണ്ട് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പ്രേകാപനപരമായാണ് അവർ പ്രതികരിച്ചത്. കൗൺസിലർ ഡി. രാജൻ, എൻ. മുസ്തഫ, കൽപറ്റ എ.എസ്.ഐ എന്നിവരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ വീണ്ടും ടെസ്റ്റ് നടത്താമെന്നു പറഞ്ഞ് പ്രശ്നം രമ്യമായി പരിഹരിച്ചിരുന്നു. എന്നാൽ, പിന്നീട് ഒരു തൊഴിലാളിയെക്കൊണ്ട് തനിക്കെതിരെ കൽപറ്റ പൊലീസിൽ പരാതി നൽകി കള്ളക്കേസ് ഉണ്ടാക്കാനാണ് ആശുപത്രി അധികൃതർ ശ്രമിച്ചതെന്ന് നൗഷാദ് ആരോപിച്ചു. ഇതിനെതിരെ ആരോഗ്യവകുപ്പ്, ഡ്രഗ്സ് കൺേട്രാളർ, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകുമെന്നും നൗഷാദ് പറഞ്ഞു. നടപടിയുണ്ടായില്ലെങ്കിൽ മേയ് 10ന് ആശുപത്രിയിലേക്ക് മാർച്ച് നടത്തുമെന്നും വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ജനതാദൾ -യു കൽപറ്റ നിയോജക മണ്ഡലം പ്രസിഡൻറ് ജ്യോതിഷ് കുമാർ, അജ്മൽ സാജിദ് എന്നിവർ അറിയിച്ചു. അതേസമയം, ആശുപത്രിയിലെ ഷുഗർ ടെസ്റ്റിങ് മെഷീൻ പൂർണമായും ഓട്ടോമാറ്റഡാണെന്ന്ആശുപത്രി പി.ആർ.ഒ അഭിലാഷ് പറഞ്ഞു. ആശുപത്രി ജീവനക്കാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ സ്റ്റാഫ് അസോസിയേഷൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തതെന്ന്് പി.ആർ.ഒ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.