പൊളിച്ചുനീക്കിയ അങ്കണവാടി പുനര്‍നിര്‍മിക്കണം

പരിയാരം: പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ പരിയാരം അങ്കണവാടി ഉടന്‍ പുനര്‍നിര്‍മിക്കണമെന്ന് ഡി.വൈ.എഫ്.ഐ പരിയാരം യൂനിറ്റ് ആവശ്യപ്പെട്ടു. അങ്കണവാടി പൊളിക്കുന്നതിന് മാസങ്ങള്‍ക്കുമുമ്പ് 30,000 രൂപ മെയ്ന്‍റനന്‍സിനായി പഞ്ചായത്ത് അനുവദിച്ചിരുന്നു. ഈ ഫണ്ട് ചില യു.ഡി.എഫ് നേതാക്കള്‍ ബിനാമിയായി ചെലവഴിക്കുകയും അങ്കണവാടി അപകടാവസ്ഥയിലാണെന്ന് പ്രചാരണം നടത്തുകയുമായിരുന്നു. ജില്ലാ പഞ്ചായത്ത് ഹൈടെക് നഴ്സറിക്ക് ഫണ്ടനുവദിച്ചതായും പ്രചരിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ ചിലര്‍ ചുരുങ്ങിയ വിലക്ക് ലേലംചെയ്തെടുക്കുകയും ചെയ്തു. കെട്ടിടത്തിന് ഫണ്ട് നല്‍കാമെന്നേറ്റ ജില്ലാ പഞ്ചായത്തിന്‍െറ അനാസ്ഥയില്‍ കഴിഞ്ഞ ഏഴുമാസമായി വിദ്യാര്‍ഥികള്‍ പെരുവഴിയലാണ്. ഇതിനെതിരെ വകുപ്പു മന്ത്രിക്ക് പരാതി നല്‍കാനും പിക്കറ്റിങ് അടക്കമുള്ള സമരം നടത്താനും തീരുമാനിച്ചു. മുട്ടില്‍ മേഖലാ പ്രസിഡന്‍റ് എം.സി. റിയാസ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സി. അഷ്റഫ് അധ്യക്ഷത വഹിച്ചു. സി.കെ. ഹൈദ്രു, കെ.പി. സുഹൈല്‍, മുരളീധരന്‍, അജ്മല്‍ ബാസില്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി നാഷിബ് ഖാന്‍ സ്വാഗതവും കെ. നിജാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.