കൊല്ലം: വയോധികയെ കബളിപ്പിച്ച് സ്വർണമാല കവർന്ന കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പള്ളിത്തോട്ട ം സ്വദേശിനി മേബിളിെൻറ (70) ഒന്നരപ്പവെൻറ സ്വർണമാല കവർന്ന മുളവന പരുത്തും പാറ കിഴക്കേമുകളിൽ വീട്ടിൽ രാജീവുമായാണ് (39 -ഇരുട്ട് രാജീവ്) പൊലീസ് തെളിവെടുപ്പ് നടത്തിയത്. അമ്മച്ചിക്ക് സമ്മാനം അടിച്ചിട്ടുണ്ടെന്നും അതിെൻറ നമ്പർ മാലയിലുണ്ടെന്നും പറഞ്ഞ് ഊരി വാങ്ങി കടക്കുകയായിരുന്നു. തേവള്ളി മാർക്കറ്റിന് സമീപമായിരുന്നു സംഭവം. പ്രതിയെ മേബിൾ തിരിച്ചറിഞ്ഞു. ആറ്റിങ്ങലുള്ള ജ്വല്ലറിയിൽ വിറ്റ മാല വെസ്റ്റ് എസ്.ഐ പി. പ്രദീപ്, ജി.എസ്.ഐ ശിവപ്രകാശ്, എസ്.സി പി.ഒമാരായ രാജേന്ദ്രൻപിള്ള, കൃഷ്ണകുമാർ എന്നിവരടങ്ങുന്ന സംഘം കണ്ടെടുത്തു. രാജീവിന് സമാനമായ കേസുകൾ പാരിപ്പള്ളി, കുണ്ടറ, കിളിമാനൂർ പൊലീസ് സ്റ്റേഷനുകളിലുണ്ട്. പ്രതി കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാം കോടതിയുടെ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.