തിരുവനന്തപുരം: സാേങ്കതിക സർവകലാശാലയിൽ ബി.ടെക് അവസാന സെമസ്റ്റർ പരീക്ഷ ജൂൈല ഒന്നിനുതന്നെ ആരംഭിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഒേട്ടറെ വിദ്യാർഥികൾ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ പരീക്ഷ ഒാൺലൈൻ രീതിയിലേക്ക് മാറ്റുകയോ പരീക്ഷ മാറ്റുകയോ ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, പരീക്ഷകേന്ദ്രങ്ങളിൽതന്നെ അവസാന സെമസ്റ്റർ പരീക്ഷ എഴുതണമെന്ന് സിൻഡിക്കേറ്റ് തീരുമാനിച്ചു. മറ്റ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് അക്കാദമിക് കമ്മിറ്റിയുടെ ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ച് തുടർനടപടിയെടുക്കാനും തീരുമാനമായി. കോവിഡ് പശ്ചാത്തലത്തിൽ സർവകലാശാല പരീക്ഷ ഒഴിവാക്കി കോളജ് തല പരീക്ഷ നടത്തി മുൻ പരീക്ഷകളുടെ മാർക്കുകൂടി പരിഗണിച്ച് നോർമലൈസേഷനിലൂടെ മാർക്ക് നൽകാൻ സർവകലാശാല സമിതി നേരേത്ത റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് അക്കാദമിക് കൗൺസിൽ തള്ളി. കോഴിക്കോട് എൻ.െഎ.ടി, വിശ്വേശ്വരയ്യ, പഞ്ചാബ് ടെക്നോളജിക്കൽ സർവകലാശാലകൾ അവലംബിച്ച രീതിയാണ് സർവകലാശാല സമിതി ശിപാർശ ചെയ്തത്. സാേങ്കതിക സർവകലാശാലക്ക് കീഴിലെ എൻ.ബി.എ അക്രഡിറ്റേഷനുള്ള 23 എൻജിനീയറിങ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ് തുടങ്ങിയവ ഉൾപ്പെടെയുള്ള ബി.ടെക്, എം.ടെക് കോഴ്സുകളാണ് അനുവദിച്ചത്. പരമ്പരാഗത എൻജിനീയറിങ് കോഴ്സുകൾ അനുവദിച്ച കോളജുകളും പട്ടികയിലുണ്ട്. ഇതിൽ തിരുവനന്തപുരം സി.ഇ.ടി, തൃശൂർ ഗവ. എൻജിനീയറിങ് കോളജ്, പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളജ് എന്നിവ ഉൾപ്പെടും. എയ്ഡഡ് മേഖലയിൽ കൊല്ലം ടി.കെ.എം, കോതമംഗലം മാർ അത്തനേഷ്യസ് കോളജുകളിലും പുതിയ കോഴ്സുകൾ അനുവദിച്ചു. അവശേഷിക്കുന്നവ സർക്കാർ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളാണ്. പുതിയ കോഴ്സുകൾക്ക് എ.െഎ.സി.ടി.ഇ അനുമതി ലഭിക്കുകയും എൻ.ബി.എ അക്രഡിേറ്റഷൻ ഇല്ലാത്തതുമായ 20ഒാളം കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നത് പഠിക്കാൻ ഉപസമിതിയെ നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.