കരുതലേകാൻ കപ്പകൃഷി

നെയ്യാറ്റിൻകര: കർഷകത്തൊഴിലാളി യൂനിയൻ (ബി.കെ.എം.യു) നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കപ്പകൃഷി നടീൽ ഉത്സവം കേരഫെഡ് ചെയർമാൻ അഡ്വ. ജെ. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ, മണ്ഡലം സെക്രട്ടേറിയറ്റ് മെംബർ എൽ. ശശികുമാർ, ഡോ.എസ്. ശശിധരൻ, ബി.കെ.എം.യു ജില്ല അസിസ്റ്റൻറ് സെക്രട്ടറി തച്ചകുടി ഷാജി, കുളത്തൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ്‌ മെംബർ സി. പ്രേംകുമാർ, മുടിപ്പുര സുരേഷ് എന്നിവർ പങ്കെടുത്തു. എൽ.ഐ.സി ഡെവലപ്മൻെറ് ഓഫിസർ കമുകിൻകോട് കൃഷ്ണ മന്ദിരത്തിൽ എം.എസ്. അരുണിൻെറ 49 സൻെറ് പുരയിടത്തിലാണ് കൃഷി ഇറക്കിയത്. IMG_20200601_152916
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.