നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് അധ്യക്ഷത വഹിച്ചു. അവശ്യസേവനങ്ങള്‍ ഒഴികെയുള്ള കടകമ്പോളങ്ങൾ അടച്ചിടുന്നതിന് തീരുമാനിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം മൂന്നു വരെ പ്രവർത്തിപ്പിക്കാം. വില്ലേജ് ഓഫിസ് പ്രവർത്തനം പൂർണമായും ഓൺലൈനിലാക്കിയിട്ടുണ്ട്. രോഗിയുമായുള്ളവരുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇയാൾ കൂട്ടുകാരോടൊപ്പം യാത്ര ചെയ്ത കാർ കണ്ടെത്തി അണുമുക്തമാക്കി. ഒപ്പം യാത്ര ചെയ്ത രണ്ടുപേരെയും ക്വാറൻറീനിലാക്കി. തഹസില്‍ദാര്‍ എം.കെ. അനില്‍കുമാര്‍, വൈസ് പ്രസിഡൻറ് ഷീല, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ അക്ബര്‍ഷാ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബാ ബീവി, പൊലീസ്, പഞ്ചായത്ത് അംഗങ്ങള്‍, എം.എല്‍.എയുടെ പ്രതിനിധി പത്മകുമാര്‍, ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡൻറ് രാജേന്ദ്രന്‍, മെഡിക്കല്‍ ഓഫിസര്‍ മനോജ് കുമാര്‍, സെക്രട്ടറി കെ.വി. സുരേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.