കിളിമാനൂർ: നഗരൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നഗരൂർ ഗേറ്റ്മുക്കിൽ യുവാക്കൾക്ക് നേരെ വെടിവെപ്പ്. സംഭവം ഒളിച്ചുെവക്കാൻ പൊലീസ് ശ്രമം നടത്തിയതായി ആക്ഷേപം. നഗരൂർ കോട്ടയ്ക്കൽ ദയാഭവനിൽ ഉദയകുമാർ (39), തേക്കു വിള വീട്ടിൽ മനീഷ് (31) എന്നിവർക്കുനേരെയാണ് നഗരൂർ ഇളമ്പയിൽ എസ്റ്റേറ്റിൽ അർജുൻ (32) വെടി ഉതിർത്തത്. രണ്ടുവട്ടം തുടർച്ചയായി വെടിെവച്ചെങ്കിലും ഇരുവരും ഓടി മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നെത്ര. അർജുനും കുടുംബവും വാഹനത്തിൽ വരുന്ന സമയം യുവാക്കൾ ഗേറ്റ്മുക്ക് കവലയിൽ നിൽക്കുകയായിരുന്നു. വാഹനത്തിന് തടസ്സം നിന്നുവെന്നാരോപിച്ച് ഇരുകൂട്ടരും തമ്മിൽ വക്കേറ്റവും ൈകയാങ്കളിയും നടന്നു. ഇതിനിടയിൽ അർജുൻ ൈകയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടി ഉതിർക്കുകയായിരുന്നു. ഇയാൾ നേരത്തെയും ഇത്തരത്തിൽ പ്രകോപിതനായി എയർഗൺ ഉപയോഗിച്ചതായി നാട്ടുകാർ പറയുന്നു. രതീഷ് പോങ്ങ നാട് 8921267378
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.