അമ്മയെയും കുഞ്ഞിനെയും ട്രെയിന്‍ തട്ടി; കുഞ്ഞ്​ മരിച്ചു

പാറശ്ശാല: അമ്മയെയും കുഞ്ഞിനെയും ട്രെയിന്‍ തട്ടി; കുഞ്ഞ് മരിച്ചു, അമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. പാറശ്ശാല െറയില്‍വേ മിനറല്‍ വാട്ടര്‍ കമ്പനിക്ക് സമീപം അമ്പിളി (19), കുഞ്ഞ് ആര്‍ച്ചു (മൂന്ന് മാസം) എന്നിവരെയാണ് ട്രെയിന്‍ തട്ടിയത്. ശനിയാഴ്ച വൈകുന്നേരം പാറശ്ശാല െറയില്‍വേ സ്‌റ്റേഷന് സമീപത്തായിരുന്നു സംഭവം. നാഗര്‍കോവിലില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എം.ടി ട്രാക്ക് െട്രയിന്‍ തട്ടിയായിരുന്നു അപകടം. െറയില്‍വേ പൊലീസ് ഇരുവരെയും പാറശ്ശാല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കുഞ്ഞ് മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.