പാറശ്ശാല: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് മദ്യവുമായെത്തിയ രണ്ടുപേര്‍ പാറശ്ശാല പൊലീസ് പിടിയിലായി. കൊല്ലങ്കോട് നിരോടി അന്നൈ നഗര്‍ വിനു (21), കൊല്ലങ്കോട് നിരോടി കോവില്‍ വിളാകം ജോണിയുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഒഡിഷ സ്വദേശി സഹറ (28) എന്നിവരെയാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും മദ്യവുമായി ബൈക്കില്‍ വരവേ പിടിയിലാവുകയായിരുന്നു. ഇൻസ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്ര ശേഖരന്‍, റെജി ലൂക്കോസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.