മണ്ണിടിച്ചിൽ; വീടുകൾ അപകട ഭീഷണിയിൽ

നേമം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ 20 അടിയോളം ഉയരമുള്ള മൺതിട്ട വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണു. ചെറിയകൊണ്ണി സ്വദേശി സെൽവരാജിൻെറ വീടിന് മുകളിലേക്കാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വീടിന് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. വീട് ഇപ്പോഴും അപകടാവസ്ഥയിലാണ്. ഈ വീടിൻെറ മുകൾഭാഗത്ത് ഏത് നിമിഷവും നിലം പതിക്കാവുന്ന നിലയിൽ. മറ്റൊരു വീടും അപകടകരമായി നിലകൊള്ളുന്നു. അധികൃതർ എത്രയും വേഗം ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നതാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.