വീട് ശുചീകരിക്കുന്നതിനിടെ പാമ്പ് കടിയേറ്റു

ബാലരാമപുരം: പാമ്പ് ഭീതിയിലായ ബാലരാമപുരം ശാലിഗോത്ര തെരുവിൽ വീട് ശുചീകരിക്കുന്നതിനിടെ ഒരാൾക്ക് പാമ്പ് കടിയേറ്റു. എരുത്താവൂർ സ്വദേശി ഗോപിക്കാണ് പാമ്പ് കടിയേറ്റത്. രാവിലെ ശാലിഗോത്രത്തെരുവിലെ പുത്തൻ തെരുവിൽ 25ലേറെ പാമ്പുകളെ പിടികൂടിയ വീട്ടിൽ ശുചീകരണ പ്രവർത്തനം നടക്കുമ്പോഴാണ് രാവിലെ 10ഒാടെ ഗോപിയെ പാമ്പ് കടിച്ചത്. തുടർന്ന്, സമീപത്തെ വീടുകളിൽനിന്ന് നാട്ടുകാർ മൂന്ന് മൂർഖൻ പാമ്പിനെ കൂടി പിടികൂടി. ഇതോടെ ഏഴ് ദിവസത്തിനിടെ 45 മൂർഖൻ പാമ്പുകളെയാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.