കിളിമാനൂർ: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ച സാഹചര്യത്തിൽ ബുധനാഴ്ച കിളിമാനൂർ ഡിപ്പോയിൽനിന്ന് 15 കെ.എസ്. ആർ.ടി.സി സർവിസുകൾ നടത്തി. 29 സർവിസുകൾ ക്രമീകരിച്ചിരുന്നെങ്കിലും യാത്രക്കാരുടെ കുറവുമൂലം എണ്ണം ലഘൂകരിക്കുകയായിരുന്നു. ജില്ലക്കകത്തെ സ്ഥിരം റൂട്ടുകളായ നെടുമങ്ങാട്, ആറ്റിങ്ങൽ, കല്ലറ, പാലോട്, ജില്ല അതിർത്തി പ്രദേശങ്ങളായ പള്ളിക്കൽ, തട്ടത്തുമല പ്രദേശങ്ങളിലാണ് ആദ്യ ദിനം സർവിസുകൾ നടത്തിയത്. രാവിലെ ഏഴു മുതൽ 11 വരെയും ഉച്ചക്കുശേഷം മൂന്നു മുതൽ ഏഴുവരെയും രണ്ട് ഷിഫ്റ്റുകളായാണ് ക്രമീകരിച്ചത്. യാത്രക്കാരെല്ലാം മുഖാവരണം ധരിച്ചിരു ന്നതായും ബസിനുള്ളിൽ യാത്രക്കാർ കയറിയപ്പോൾ തന്നെ എല്ലാവർക്കും സാനിറ്റൈസർ നൽകിയതായും ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.