ട്രോളിങ്​ നിരോധനം ജൂൺ ഒമ്പത് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ആരംഭിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായുള്ള വിഡിയോ കോൺഫറൻസിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രോളിങ് നിരോധന സമയത്ത് കടൽ രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി തീരദേശ ജില്ലകളിൽ 20 സ്വകാര്യ ബോട്ടുകൾ വാടകക്കെടുത്ത് പ്രവർത്തിപ്പിക്കും. നേരത്തെ പരിശീലനം ലഭിച്ച 80 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. ഹാർബറുകളിലും ലാൻഡിങ് സൻെററുകളിലുമുള്ള പെട്രോൾ ബങ്കുകൾ ട്രോൾ ബാൻ കാലയളവിൽ പ്രവർത്തിക്കില്ല. മറൈൻ ആംബുലൻസിൻെറ സേവനം ജൂൺ, ജൂലൈ മാസങ്ങളിൽ ലഭ്യമാക്കും. 50 പേർക്ക് പോകാവുന്ന വള്ളങ്ങളിൽ 30 പേർക്ക് പോകാൻ അനുമതി നൽകും. അഞ്ചുപേർക്ക് പോകാവുന്ന ഒരു കാരിയർ വള്ളം കൂടി ഇത്തരം വള്ളങ്ങളുടെ കൂടെ അനുവദിക്കും. ഇതര സംസ്ഥാന ബോട്ടുകൾ ജൂൺ ഒമ്പത് അർധരാത്രിക്ക് മുമ്പ് ഹാർബറുകളിൽനിന്ന് അവരുടെ സ്ഥലങ്ങളിലേക്ക് പോകണം. 1800 കിലോയോളം തൂക്കം വരുന്ന ഇപ്പോൾ ഉപയോഗിക്കുന്ന വലകൾക്ക് പകരം ചെറിയ വലകൾ ഉപയോഗിക്കണം. വള്ളങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ എണ്ണവും വലകളുടെ ഭാരവും കുറയുന്നതുകൊണ്ട് ശക്തിയേറിയ എൻജിനുകൾ ഉപയോഗിക്കാതിരിക്കാൻ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം. ഹാർബറുകളിൽ വില നിർണയ സംവിധാനം തുടരും. അവസാനം വരുന്ന മത്സ്യത്തിനും നിശ്ചിതവില ലഭിക്കും. വലിയ എൻജിൻ ഉപയോഗിക്കുന്നതിലൂടെയുള്ള കൂടുതൽ മണ്ണെണ്ണ ഉപഭോഗം കുറയ്ക്കാനും മണ്ണെണ്ണ വഴിയുള്ള കടൽ മലിനീകരണം ഒഴിവാക്കാനും സഹായിക്കുമെന്ന് മന്ത്രി അറിയിച്ചു. ഫിഷറീസ് സെക്രട്ടറി ഇഷിതാറോയ്, ഡയറക്ടർ എസ്. വെങ്കിടേശപതി, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, പുല്ലുവിള സ്റ്റാൻലി, ചാൾസ് ജോർജ്, ഓസ്റ്റിൻ ഗോമസ്, ഉമ്മർ ഓട്ടുമ്മൽ, റ്റി. പീറ്റർ, രജനീഷ് ബാബു, സോണിയ ജോർജ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.