കോവളം: വെള്ളയാണി കാർഷിക കോളജിനു സമീപത്ത് കാക്കാമൂല ഭാഗത്ത് നിർത്തിയിട്ടിരുന്ന കാർ വെള്ളായണി കായലിൽ മുങ്ങിത്താണു. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ഹോമിയോ കോളജിലെ ഡോ. രാജേന്ദ്രൻെറ കാറാണ് അപകടത്തിൽപെട്ടത്. കായലിനുസമീപം വാഹനം നിർത്തിയശേഷം മത്സ്യം വാങ്ങാനെത്തിയതായിരുന്നു രാജേന്ദ്രൻ. ഇറങ്ങിപ്പോയ ശേഷമാണ് കാർ തനിയെ ഉരുണ്ടുനീങ്ങി കായലിൽ താഴ്ന്നത്. കാറിലും പുറത്തും മറ്റാരും ഇല്ലാതിരുന്നതുകൊണ്ട് മറ്റ് അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല. സംഭവം നടന്ന ഉടനെ വിഴിഞ്ഞത്തുനിന്ന് അഗ്നിരക്ഷാസേനയെത്തി രണ്ടു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് കാർ കരക്കെത്തിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി.കെ. രവീന്ദ്രൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ രാജശേഖരൻ നായർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ അഭിലാഷ്, സജീഷ് ജോൺ, മോഹനൻ, ഡ്രൈവർ ബിജിൽ, ഹോം ഗാർഡ് ഗോപകുമാർ, സുനിൽ എന്നിവരാണ് കാർ കരക്കെത്തിച്ചത്. നേമം പൊലീസ് സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.