പാസ് വിതരണം പുനരാരംഭിക്കണം -ചെന്നിത്തല

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടപടി വൈകുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രോട്ടോകോളും സർക്കാറിൻെറ നിർദേശങ്ങളും പാലിച്ച് വരാന്‍ തയാറായ അവർ പാസിനുവേണ്ടി അപേക്ഷിച്ച് കാത്തിരിക്കുകയാണ്. അവർക്ക് എന്തുകൊണ്ട് പാസ് കൊടുക്കുന്നിെല്ലന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. നേരേത്ത പാസ് കിട്ടിയവര്‍പോലും അനിശ്ചിതത്വത്തിലാണ്. അടിയന്തരമായി പാസ് വിതരണം പുനഃസ്ഥാപിക്കണം. സ്വന്തം വാഹനങ്ങള്‍ ഇല്ലാത്തതിനാൽ സംസ്ഥാനത്തിനകത്ത് വിവിധ ജില്ലകളിലായി സ്വന്തം സ്ഥലങ്ങളില്‍ എത്തിപ്പെടാന്‍ സാധിക്കാതെ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് നാട്ടിൽ പോകാന്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.