പാമാംകോട് നഗരാതിർത്തി തുറന്നു

തിരുവനന്തപുരം: ഹോട്സ്പോട്ടിൻെറ പശ്ചാത്തലത്തിൽ പൂർണമായും അടച്ചിട്ടിരുന്ന നേമം സ്റ്റേഷന്‍ പരിധിയിലെ പാമാംകോട് നഗരാതിർത്തി വഴിയുള്ള ഗതാഗതം ഇന്നലെ പുനഃസ്ഥാപിച്ചു. സർക്കാർ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ അടച്ചിട്ടിരുന്ന മങ്കാട്ടുകടവ്, വെള്ളെക്കടവ് എന്നിവിടങ്ങളിലെ ബ്ലോക്കിങ് പോയൻറുകള്‍ ബുധനാഴ്ച തുറന്നിരുന്നു. ഇന്ന് മണ്ണന്തല സ്റ്റേഷൻ പരിധിയിലെ പള്ളിമുക്ക് കിഴക്കേ മുക്കോലയും നാളെ വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ പരിധിയിലെ കാച്ചാണിയും മേയ് 11ന് കഴക്കൂട്ടം സ്റ്റേഷന്‍ പരിധിയിലെ ചെങ്കോട്ടുകോണവും സെയിൻറ് ആന്‍ഡ്രൂസ് റോഡും ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നും സിറ്റി പൊലീസ് കമീഷണർ ബല്‍റാം കുമാർ ഉപാധ്യായ അറിയിച്ചു. ലോക്ഡൗൺ വിലക്ക് ലംഘനം നടത്തിയ 53പേർക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു. ഇവരുടെ 19 വാഹനങ്ങളും പിടിച്ചെടുത്തു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരമാണ് 53 പേര്‍ക്കെതിരെയും കേസെടുത്തത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത144 പേര്‍ക്കെതിരെയും ഇന്നലെ പെറ്റിക്കേസുകൾ എടുത്തതായും കമീഷണര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.