നെടുമങ്ങാട്: ഇന്നലെ നെടുമങ്ങാട്ടും പരിസരത്തും പെയ്ത കനത്ത മഴയിലും കാറ്റിലും . ചക്രപാണിപുരം ഗുരുകൃപയിൽ ഉദയകുമാറിൻെറ വീടിനു മുകളിലൂടെ ആഞ്ഞിൽ മരം വീണ് കാർഷെഡ് തകർന്നു. കുളപ്പട സ്വദേശി അബ്ദുൽ റഷീദിൻെറ വീടിനു മുകളിലൂടെ പുളിമരം വീണ് വീടിൻെറ മേൽക്കൂര തകർന്നു. പുളിമൂട് കോട്ടയം കോളനിയിൽ വത്സല കുമാരിയുടെ വീടിനു മുകളിലൂടെ പ്ലാവ് വീണ് ഒാടിട്ട മേൽക്കൂരക്ക് കേടുപാടുണ്ടായി. ആഞ്ഞിൽമരം വീണ് മഞ്ചംമൂല സ്വദേശി ചന്ദ്രികയുടെ വീടിൻെറ മേൽക്കൂരക്കും നാശമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.