ദുരിതാശ്വാസനിധിയിലേക്ക് അമ്മയും കുട്ടികളും സംഭാവന നല്‍കി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അമ്മയും കുട്ടികളും സംഭാവനകള്‍ നല്‍കി. ചെങ്കല്‍ കിഴ്മ്മാകം മുട്ടവിള ബാലു ഭവനില്‍ സജി ഭാസിൻെറ ഭാര്യയായ ഉഷക്ക് ഈ മാസം വിപണിയില്‍നിന്ന് ലഭിച്ച 5600 രൂപയും ഇവരുടെ മകളായ ബാലു എസ് ദാസിനും ബ്രിജോ എസ് ദാസിനും സ്‌കോളര്‍ഷിപ് ലഭിച്ച 2000 രൂപയുമായാണ് ഇന്നലെ ചെങ്കല്‍ പഞ്ചായത്ത് ഓഫിസില്‍ എത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് എത്തിക്കാനായി പഞ്ചായത്ത് സെക്രട്ടറി ഡോ.ജി.പ്രീതി നാഥിനു കൈമാറിയത്. പ്രസിഡൻറ് രാജ്കുമാര്‍, വാര്‍ഡ് മെംബര്‍ ജയറാം തുടങ്ങിയവര്‍ സംബന്ധിച്ചു. mukya manthriude dhuridaswaza nithileke samfavana ചിത്രം.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്മയും കുഞ്ഞുങ്ങളും സംഭാവന പഞ്ചായത്ത് സെക്രട്ടറി ഡോ.ജി. പ്രീതി നാഥിന് കൈമാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.