കിളിമാനൂർ: തുടർച്ചയായ മൂന്നാം ദിവസവും കിളിമാനൂർ മേഖലയിൽ മഴയും കാറ്റും ശക്തം. വ്യാഴാഴ്ച വൈകുന്നേരം മൂന്നര മണിയോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ നഗരൂരിൽ നിരവധി മരങ്ങൾ കടപുഴകി. 11 കെ.വി ലൈൻ അടക്കം പൊട്ടിവീണ് ഇന്നലെയും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. നഗരൂർ വില്ലേജിൽ ഉൾപ്പെട്ട മാടപ്പാട് മേഖലയിൽ കഴിഞ്ഞ ദിവസം നിരവധി വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. മാടപ്പാട് സോമരാജൻെറ തെക്കതിൽ വീട്, തേക്കിൻകാട് സുധർമണിയുടെ സുമ ഭവൻ, മാടപ്പാട് രാഗിണി ഭവൻ എന്നി വയുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. ശീമവിള, കിണറ്റുമുക്കിൽ മരം വീണ് വൈദ്യുതിലൈൻ പൊട്ടിവീണു. വലിയകാടിൽ മരം വീണ് പോസ്റ്റ് ഒടിഞ്ഞു. വെള്ളല്ലൂർ വില്ലേജിൽ നിരവധി മര ങ്ങൾ കടപുഴകി. ചിത്രവിവരണം: veed 1 veed2 നഗരൂർ മാടപ്പാട്ട് കാറ്റിൽ തകർന്ന വീടുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.