നെയ്യാറ്റിൻകര: പോത്തൻകോട് കോവിഡ് 19 ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പൊലീസ് കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യർനാഷനൽ കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര താലൂക്ക് ഒാഫിസിനു മുന്നിൽ പ്രതിഷേധ ധർണ്ണ ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻറ് വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. എം. മുഹിനുദീൻ, ജോസ്ഫ്രാങ്ക്ളിൻ, അഡ്വ. വിനോദ്സെൻ എന്നിവർ പങ്കെടുത്തു ധർണ്ണയിൽ പങ്കെടുത്തവർക്ക് അഭിവാദ്യം അർപ്പിക്കാൻ നഗരസഭ ഉപാദ്ധ്യക്ഷൻ ഗ്രാമം പ്രവീൺ, ക്ഷീരകർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് നെയ്യാറ്റിൻകര അജിത്, മണലൂർ ഗോപകുമാർ, അഹമദ് ഖാൻ , വഴുതൂർ അനിൽ ,റോയ്, ശങ്കർ, എന്നിവർ എത്തിയിരുന്നു.IMG_20200430_132108-01
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.