(ചിത്രം) വെളിയം: യായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഒരു വർഷത്തിനിടെ അമ്പതോളം അപകടങ്ങളാണ് ഉണ്ടായത്. കൂടുതലും ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. ഓയൂർ - കൊട്ടാരക്കര റോഡ് നിർമാണവുമായി ബന്ധപ്പെട്ട് അഞ്ചുവർഷം മുമ്പ് കൂറ്റൻ വളവുകൾ നിവർത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികാരികൾ അറിയച്ചെങ്കിലും ഉണ്ടായില്ല. വളവുകൾ നിവർത്തുന്നതിൻെറ ഭാഗമായി റവന്യൂ അധികൃതർ റോഡും സമീപത്തെ വസ്തുവും അളക്കുന്ന നടപടി പൂർത്തിയാക്കിയിരുന്നു. തുടർചട്ടങ്ങൾ പാലിക്കാൻ അധികൃതർ കാണിച്ച വീഴ്ച മൂലമാണ് വളവുകളിൽ അപകടം ഉണ്ടാകുന്നത്. ഓടനാവട്ടം ചുങ്കത്തറ വളവ് ഭാഗത്ത് സ്വകാര്യ ബസിടിച്ച് വർഷങ്ങൾക്ക് മുമ്പ് മൂന്ന് പേർ മരിച്ചിരുന്നു. ഇതിനു ശേഷം സ്വകാര്യ ബസുകളും മറ്റും വേഗം 40 കിലോമീറ്റാക്കണമെന്ന് നിർദേശമുണ്ടായെങ്കിലൂം പാലിക്കപ്പെടുന്നില്ല. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ സ്വകാര്യ ബസ് തൊഴിലാളികൾ സർവിസിനിടെ സമയക്രമം പാലിക്കുന്നതിനായി പഞ്ചിങ് ചെയ്യണമെന്ന നിർദേശവും കാറ്റിൽ പറത്തിയത് അപകടങ്ങൾ വർധിക്കുന്നതിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.