യൂനിവേഴ്സിറ്റി കോളജിൽ അധ്യാപകനെ ഭീഷണിപ്പെടുത്തിയ എസ്.എഫ്.െഎ നേതാവിന് ക്ലീൻചിറ്റ്

ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ സ്റ്റാഫ് റൂമില്‍ കയറി അധ്യാപകനെ ഭീ ഷണിപ്പെടുത്തിയ എസ്.എഫ്.െഎ നേതാവിനെ തിരിച്ചെടുക്കാന്‍ കോളജ് കൗണ്‍സില്‍ തീരുമാനം. സസ്പെന്‍ഷനിലായ രണ്ടാംവര്‍ഷ ബി.എ ഫിലോസഫി വിദ്യാര്‍ഥിയായ എ.എല്‍. ചന്തുവിനാണ് അന്വേഷണ സമിതി ക്ലീന്‍ചിറ്റ് നല്‍കിയത്. ഇതിനു പിന്നാലെ കഴിഞ്ഞ 19ന് ഗണിതശാസ്ത്രവിഭാഗം മേധാവി ഡോ. എസ്. ബാബുവിനെ ചന്തു ഭീഷണിപ്പെടുത്തുന്നതിൻെറ ദൃശ്യങ്ങൾ പുറത്തുവന്നു. വിരമിക്കാന്‍ മൂന്നുമാസം മാത്രമുള്ള അധ്യാപകനെ കോളജിനകത്തും പുറത്തുമിട്ട് തല്ലുമെന്നായിരുന്നു ഭീഷണി. വിദ്യാര്‍ഥികള്‍ക്കെതിരെ പ്രിന്‍സിപ്പലിനുനേരെ നേതാവ് മുഷ്ടി ചുരുട്ടി ആക്രോശിക്കുന്നതും കാണാം. നവംബര്‍ 18ന് കാമ്പസില്‍ നടന്ന സമരത്തില്‍ പങ്കെടുക്കാതെ വിദ്യാര്‍ഥികള്‍ പുറത്തുപോകുന്നത് തടയാന്‍ എസ്.എഫ്.െഎക്കാര്‍ കോളജ് ഗേറ്റ് അടച്ചിട്ടിരുന്നു. ഈ സംഭവത്തില്‍ ഡോ. ബാബു മൊഴി നല്‍കിയതാണ് എസ്.എഫ്.െഎക്കാരെ പ്രകോപിപ്പിച്ചത്. ബാബുവിൻെറ പരാതിയില്‍ ചന്തുവിനെ സസ്പെന്‍ഡ് ചെയ്ത പ്രിന്‍സിപ്പല്‍ അന്വേഷണത്തിനായി ഇടതുപക്ഷ അധ്യാപക സംഘടനയുടെ ജില്ല പ്രസിഡൻറ് കൂടി ഉൾപ്പെട്ട മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. പരാതിക്കാരനായ അധ്യാപകനും സംഭവസമയത്ത് സ്റ്റാഫ് റൂമിലുണ്ടായിരുന്ന മറ്റ് അധ്യാപകരും ചന്തുവിനെതിരെ മൊഴി നല്‍കിയെങ്കിലും കുറ്റക്കാരനല്ലെന്നാണ് അന്വേഷണസംഘത്തിൻെറ കണ്ടെത്തല്‍. കലോത്സവ പരിശീലനത്തിനായി കുട്ടികള്‍ക്ക് ക്ലാസ് മുറി തുറന്നുകൊടുക്കുന്നത് സംബന്ധിച്ച് ചോദിക്കാനാണ് ചന്തു സ്റ്റാഫ് റൂമില്‍ ചെന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.