നായെ മുകളിലെത്തിച്ചെങ്കിലും വിരണ്ട് കിണറ്റിലേക്കുതന്നെ ചാടി നായ് തലയിൽ വീണ് രക്ഷിക്കാനിറങ്ങിയയാൾക്ക് പരിക ്ക് വിഴിഞ്ഞം: കിണറ്റിൽ വീണ വളർത്തുനായെ രക്ഷിക്കാനിറങ്ങിയയാൾ കുടുങ്ങി. ഫയർഫോഴ്സ് രക്ഷിക്കാനിറങ്ങിയയാളെയും നായെയും രക്ഷിച്ചു. ബുധനാഴ്ച ഉച്ചയോടെ കോവളം ആവാടുതുറയിലാണ് സംഭവം. മായക്കുന്ന് വിളവീട്ടിൽ രാജേഷിൻെറ വളർത്തുനായാണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. എൺപതടിയോളം താഴ്ചയിൽ പതിച്ച നായെ രക്ഷിക്കാൻ അയൽവാസി ആവാടുതുറ വൈറ്റ്ഹൗസ് വീട്ടിൽ ജെയിംസ് (65) കിണറ്റിൽ ഇറങ്ങി. ഇയാൾ നാട്ടുകാരുടെ സഹായത്തോടെ കയറിൽ ബന്ധിച്ച് നായെ കരക്കുകയറ്റി. കെട്ടഴിച്ചതോടെ കൂടിനിന്ന ആളെക്കണ്ട് വിരണ്ട നായ് വീണ്ടും കിണറ്റിലേക്ക് ചാടി. കിണറ്റിനടിയിൽ നിന്ന ജെയിംസിൻെറ തലയിലാണ് നായ് പതിച്ചത്. പരിക്കേറ്റ ജെയിംസ് അവശനായതോടെ നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിച്ചു. വിഴിഞ്ഞം സ്റ്റേഷൻ ഓഫിസർ രാമമൂർത്തിയുടെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ വല ഉപയോഗിച്ച് ജെയിംസിനെയും നായെയും മുകളിലെത്തിച്ചു. ജയിംസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഫയർഫോഴ്‌സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.