കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ മുള്ളൻപന്നി ശല്യം രൂക്ഷമെന്ന് പരാതി. കാട്ടിൽനിന്ന് മുള് ളൻപന്നികൾ നാട്ടിലിറങ്ങുകയും സ്വൈരജീവിതം തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ഇതാദ്യമെന്നാണ് നാട്ടുകാർ പറയുന്നത്. പന്നി ആക്രമണങ്ങളിൽ പ്രദേശവാസികൾ ഭീതിയിലാണ്. പുലർച്ച പത്രവിതരണം നടത്തുന്നവർക്കും പന്നിയുടെ ആക്രമണമുണ്ടാകുന്നതായി പരാതിയുണ്ട്. പറകുന്ന് അമ്മാംകോണം ഏലായിൽ കാട്ടുപന്നി പെറ്റുകിടക്കുന്നതായും നാട്ടുകാർ പറയുന്നു. അമ്മാംകോണം എസ്.ഡി നിവാസിൽ സത്യശീലൻെറ വീട്ടുവളപ്പിലെ നിരവധി വാഴകളും വിളകളും കഴിഞ്ഞദിവസം നശിപ്പിച്ചു. ഈ സ്ഥലത്ത് ബൈക്ക് യാത്രികനായ യുവാവിനെ ആക്രമിച്ചിരുന്നു. ഇയാൾ ഗുരുതരമായി പരിക്കേറ്റ് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തരിശായ നെൽപ്പാടങ്ങൾ കാടുകയറുന്നതും വയലുകളോട് ചേർന്നുള്ള കരപ്രദേശങ്ങളും തരിശിട്ടിരിക്കുന്നതും ജനസഞ്ചാരമില്ലാത്തതുമാണ് മുള്ളൻപന്നികൾ നാട്ടിലിറങ്ങുന്നതിനും ശല്യത്തിനും കാരണമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഏതായാലും കൂറ്റൻ തേറ്റയും മുള്ളുകളുമായി വരുന്ന പന്നികളുടെ ആക്രമണത്തെ ഭയന്ന് പല മേഖലയിലും നാട്ടുകാർ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വീട് പൊളിച്ച മാലിന്യം റോഡിൽ തള്ളിയതായി പരാതി കല്ലമ്പലം: ഇരുപത്തെട്ടാം മൈലിൽ ഫാർമസി - മലച്ചിറ ചാവർകോട് റോഡിൽ സ്വകാര്യവ്യക്തി വീടു പൊളിച്ച മാലിന്യം തള്ളിയതായി പരാതി. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതം ബുദ്ധിമുട്ടുള്ളതായി കാണിച്ച് നാട്ടുകാർ നാവായിക്കുളം പഞ്ചായത്തിലും കല്ലമ്പലം പൊലീസിലും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.