പോസ്​റ്റ് ഓഫിസ് ധർണ സംഘടിപ്പിച്ചു

കിളിമാനൂർ: കേരള ജമാഅത്ത് ഫെഡറേഷൻ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി സി.എ.എ, എൻ.പി.ആർ, എൻ.ആർ.സി എന്നിവ പിൻവലിക്കണമെന്നു ം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കിളിമാനൂർ പോസ്റ്റോഫിസ് പടിക്കൽ ധർണ സംഘടിപ്പിച്ചു. കേരള ജമാഅത്ത് ഫെഡറേഷൻ ചിറയിൻകീഴ് താലൂക്ക് ജനറൽ സെക്രട്ടറി അഡ്വ. എസ്. നസീർ ഹുസൈൻ സ്വാഗതം പറഞ്ഞു. ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം കാർത്തിക് ശശി ഉദ്ഘാടനം ചെയ്തു. പാലുവള്ളി അബ്ദുൽ ഹമീദ് മൗലവി, മൗലവി ഹക്കിം ഫൈസി, നഗരൂർ എ. ഇബ്രാഹിംകുട്ടി, മുസമ്മിൽ മൗലവി, ഇർഷാദ് ബാഖവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.