സദാചാര ഗുണ്ടായിസം: രണ്ട്​ പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരെയും നടപടി

തിരുവനന്തപുരം: ശംഖുംമുഖത്ത് പൊതുപ്രവർത്തകയെ ആക്രമിച്ച സംഭവത്തിൽ പരാതിക്കാരോട് മാന്യമായി പെരുമാറിയില്ലെന്ന ് കണ്ടെത്തിയ രണ്ട് പൊലീസുകാർക്കെതിരെ അച്ചടക്കനടപടി. പരാതിയുമായി സ്റ്റേഷനിലെത്തിയ പെൺകുട്ടിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയ വലിയതുറ സ്റ്റേഷൻ ജി.ഡി ചുമതലയുണ്ടായിരുന്ന എ.എസ്.ഐ സലാഹുദ്ദീൻ, സിവിൽ പൊലീസ് ഓഫിസർ സുരേഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടി. ഇരുവരെയും പത്തുദിവസത്തെ പരിശീലനത്തിന് തൃശൂരിലെ പൊലീസ് അക്കാദമിയിലേക്ക് അയക്കാനാണ് തീരുമാനം. പരാതി പറയാൻ സ്റ്റേഷനിലെത്തിയപ്പോൾ രാത്രിയിൽ ശംഖുംമുഖത്ത് പോയത് തെറ്റാണെന്ന് പറഞ്ഞ് പരാതിക്കാരെ ചോദ്യം ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർ മുതിർന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.